
തൊടിയൂർ: 44 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന തൊടിയൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷനായ സി.ആർ.മഹേഷ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. സബ് കളക്ടർ വിശാൽ സിഹാര, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുവിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സുധീർ കാരിക്കൽ, ഗ്രാമ പഞ്ചായത്തംഗം
സഫീന അസീസ് എന്നിവർ സംസാരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിർമ്മൽകുമാർ സ്വാഗതവും കരുനാഗപ്പള്ളി തഹസിൽദാർ പി.ഷിബു നന്ദിയും പറഞ്ഞു.