kanji

ചവറ: എസ്.എൻ.ഡി.പി യോഗം ചോഴിയക്കോട് 2816-ാം നമ്പർ ശാഖയിൽ ഗുരു സമാധി ദിനം ആചാരിച്ചു. ഗുരുപൂജയും പ്രാർത്ഥനയും നടന്നു. ശാഖ പ്രസിഡന്റ് ജയരാജ്‌, സെക്രട്ടറി സുദേവൻ, വനിത സംഘം പ്രസിഡന്റ് ഷൈല, സെക്രട്ടറി ലിജ, സുരേഷ്, അശോകൻ, രാധീഷ്, ഭദ്രൻ, ഷാജി, ശിവദാസൻ എന്നിവർ കഞ്ഞിസദ്യക്ക് നേതൃത്വം നൽകി.
വിവിധ മേഖലകളിൽ നിന്ന് ധാരാളം പേർ കഞ്ഞിസദ്യയിൽ പങ്കെടുത്തു. കൂടാതെ ചോഴിയക്കോട് ശാഖയിലെ ഓന്തുപച്ച, മിൽപ്പാലം എന്നിവിടങ്ങളിലും കഞ്ഞി സദ്യ സംഘടിപ്പിച്ചു.