photo

കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ 97ാമത് മഹാസമാധി വാർഷിക ദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നാടെങ്ങും ആചരിച്ചു. എസ്.എൻ.ഡി.പി യോഗം യൂണിയൻ ഓഫീസുകൾ, ശാഖകൾ ഗുരു മന്ദിരങ്ങൾ, മതേതര സന്നദ്ധസംഘടനകൾ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് മഹാസമാധിയാചരണം നടത്തിയത്. കരുനാഗപ്പള്ളി യൂണിയൻ ആസ്ഥാനത്ത് രാവിലെ 7.30ന് പതാക ഉയർത്തിയതോടെ മഹാസമാധിയാചരണത്തിന് തുടക്കമായി. .തുടർന്ന് യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്തുള്ള ഗുരുദേവന്റെ പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപം തെളിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യൂണിയൻ കൗൺസിലർമാരയ ക്ലാപ്പന ഷിബു, അനിൽ ബാലകൃഷ്ണൻ, ബിജു രവീന്ദ്രൻ, ടി.ഡി.ശരത്ത്ചന്ദ്രൻ, വിനോദ് കുമാർ, കെ.ബി.ശ്രീകുമാർ, രാജൻ കാരമൂട്ടിൽ, വനിത സംഘം പ്രസിഡന്റ് അംബികാദേവി, സെക്രട്ടറി മധുകുമാരി, വനിതാ സംഘം നേതാക്കളായ ഗീതബാബു, സ്മിത,​ ഗിരിജ എന്നിവർ പങ്കെടുത്തു.

ഗുരുദേവ ഭാഗവതപാരായണം, അന്നദാനം, മൗനപ്രർത്ഥന എന്നിവയും നടന്നു. യൂണിയന്റെ നിയന്ത്രണത്തിലുള്ള ഓച്ചിറയിലെ ശ്രീനാരായണ മഠത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. പുലർച്ചെ ഗണപതിഹോമത്തോടെയാണ് ആരംഭിച്ചത്. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ ഭാഗവതപാരായണം, ആത്മീയ പ്രഭാഷണം, ഗുരുദേവ കീർത്താനാലാപനം, അന്നദാനം, മഹാസമാധിപൂജ എന്നിവ നടന്നു. യൂണിയൻ പരിധിയിൽ പ്രവർത്തിക്കുന്ന 68 ശാഖകളും വിപുലമായി മഹാസമാധി ദിനാചരണം സംഘടിപ്പിച്ചു. എല്ലാ ശാഖകളിലും ഗുരുദേവ ഭാഗവതപാരായണം, അന്നദാനം, ഗുരുപൂജ, ഗുരുദേവ ദർശനങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, ഭവന സന്ദർശനം എന്നിവ സംഘടിപ്പിച്ചു.