കൊട്ടാരക്കര: നാടെങ്ങും ഭക്തിനിർഭരമായ ചടങ്ങുകളോടെ ഗുരുസമാധി ആചരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് സമാധി ദിനാചരണം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാ സംഘത്തിന്റെയും യൂത്തുമൂവ്മെന്റിന്റെയും സഹകരണത്തോടെ നടന്നു.

രാവിലെ 8ന് യൂണിയൻ മന്ദിരത്തിലെ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുഭാഗവത പാരായണം, പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന, ഉപവാസ പ്രാർത്ഥന, പായസ വിതരണം എന്നിവ നടന്നു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ. പി.അരുൾ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. എം.എൻ.നടരാജൻ, യോഗം ബോർഡ് മെമ്പർമാരായ അ‌ഡ്വ. പി.സജീവ് ബാബു, അനിൽ ആനക്കോട്ടൂർ, ജി.വിശ്വംഭരൻ അഡ്വ. എൻ.രവീന്ദ്രൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ കരിങ്ങന്നൂർ മോഹനൻ, പാണയം ബൈജു, അംബുജാക്ഷൻ കാരിക്കൽ., വനിതാ സംഘം ഭാരവാഹികളായ ഹേമലത, ഡോ. സബീന വാസുദേവ്, ദുർഗ ഗോപാലകൃഷ്ണൻ, തോപ്പിൽ ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുത്തവർക്ക് യൂണിയൻ പ്രസിഡന്റ് പായസം വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര ടൗൺ 852-ാം നമ്പർ ശാഖയിൽ ഗുരുസമാധി ദിനാചരണം നടത്തി. രാവിലെ ശാഖാ മന്ദിരത്തിൽ ഗുരുഭാഗവത പാരായണം, സമൂഹ പ്രാർത്ഥന, ഉപവാസ പ്രാർത്ഥന, പായസ സദ്യ എന്നിവ ഉണ്ടായിരുന്നു. ശാഖാ ചെയർമാൻ ദുർഗ ഗോപാലകൃഷ്ണൻ, ശാഖാ കൺവീനർ സന്തോഷ് കുമാർ അവണൂർ എന്നിവർ നേതൃത്വം നൽകി. താലൂക്ക് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ. പി.അരുൾ, ട്രസ്റ്റ് ബോർഡ് അംഗം വിനായക അജിത്ത്കുമാർ, ബോർഡ് അംഗം എൻ.രവീന്ദ്രൻ എന്നിവർ വിഷിഷ്ടാതിഥികളായി. ജയലത, ഉഷ വിപിൻ, സുദേവൻ, സുനിൽകുമാർ, സൂര്യ രാജ്, അശോകൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ. പി. അരുൾ, കൊട്ടാരക്കര മാഹദേവർ ക്ഷേത്രോപകദേശക സമിതി പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ വിനായക എസ്.അജിത്ത്കുമാറിനെയും പനയ്ക്കൽ കാവ് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രാജശേഖരനെയും യോഗം ബോർഡ് അംഗം അഡ്വ. എൻ.രവീന്ദ്രനെയും പൊന്നാട ചാർത്തി ആദരിച്ചു.