പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ 70 ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുദേവ സമാധി ദിനാചരണം വിപുലമായ ചടങ്ങുകളോടെ നടത്തി.
പുനലൂർ ടൗൺ, ശാസ്താംകോണം, നെല്ലിപ്പള്ളി, ചാലിയക്കര, വിളക്കുവെട്ടം, ഐക്കരക്കോണം, കക്കോട്, വന്മള, ഇളമ്പൽ, നരിക്കൽ, പ്ലാത്തറ, മാത്ര, വെഞ്ചേമ്പ്,മ ണിയാർ, എരിച്ചിക്കൽ, കരവാളൂർ, കലയനാട്, പ്ലാച്ചേരി, ഇടമൺ പടിഞ്ഞാറ്, ഇടമൺകിഴക്ക്, ഇടമൺ 34, ആനപെട്ടകോങ്കൽ, ഉറുകുന്ന്, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, ഫ്ലോറൻസ്, മാമ്പഴത്തറ, റോസ്മല, ആര്യങ്കാവ്, അഷ്ടമംഗലം, കുരുവിക്കോണം, ആർച്ചൽ, കുളത്തൂപ്പുഴ, ഭാരതീപുരം, ഏരൂർ, ചോഴിയക്കോട് തുടങ്ങിയ ശാഖകളുടെ നേതൃത്വത്തിലാണ് മഹാസമാധി ദിനാചരണം നടത്തിയത്. രാവിലെ ഗുരുപൂജ, ഗുരുദേവ പുഷ്പാഞ്ജലി, ഗുരുദേവ ഭാഗവതപാരായണം, സമൂഹ പ്രാർത്ഥന, ഗുരുദേവ കീർത്തനാലാപനം, ഉച്ചക്ക്12.30നും വൈകിട്ട് 3.30നും കഞ്ഞി സദ്യ, സന്ധ്യയ്ക്ക് 6.15ന് ദീപാരാധന, ദീപക്കാഴ്ച എന്നിവ നടന്നു.
പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യോഗം ഡയറക്ടർ എൻ.സതീഷ് കുമാർ, യൂണിയൻ കൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, എസ്.എബി.സന്തോഷ്.ജി.നാഥ്, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.