കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധിവാർഷികം നാടെങ്ങും ഭക്തിനിർഭരമായി ആചരിച്ചു.

മുണ്ടയ്ക്കൽ സെൻട്രൽ ശാഖ

എസ്.എൻ.ഡി​.പി​ യോഗം മുണ്ടയ്ക്കൽ സെൻട്രൽ 6405-ാം നമ്പർ ശാഖയിൽ നടന്ന സമാധി ദിനാചരണം കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് അഡ്വ. ജി. ശുഭദേവൻ, സെക്രട്ടറി ശരത്ചന്ദ്രൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി​. ബാഹുലേയൻ, കമൽസേനൻ, ശശിധരൻ, തങ്കരാജൻ, മോഹൻദാസ്, വനിതാസംഘം ഭാരവാഹികളായ ശാന്തിനി ശുഭദേവൻ, ജയന്തി ശരത്ചന്ദ്രൻ, ഡോ. ശ്രീലത, പി.എസ്. ഉഷ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

പള്ളിത്തോട്ടം ശാഖ

പള്ളിത്തോട്ടം 446-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കേരളകൗമുദി അങ്കണത്തിൽ നടന്ന മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, യോഗം കൗൺസിലർ പി. സുന്ദരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

കേരളകൗമുദി റസിഡന്റും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ മഹാസമാധി സങ്കല്പത്തെക്കുറിച്ചും പ്രൊഫ. മാലിനി സുവർണകുമാർ ഗുരുദേവ ദർശനത്തിലെ ഭാര്യാ ധർമ്മത്തെക്കുറിച്ചും പ്രഭാഷണം നടത്തി. എ.ഡി. രമേശ്, ഇരവിപുരം സജീവൻ, ശാഖ പ്രസിഡന്റ് എസ്. ശിവകുമാർ, വൈസ് പ്രസിഡന്റ് ഡി. വേണുഗോപാൽ, സെക്രട്ടറി എസ്. സഞ്ജീവ്കുമാർ, മാനേജിംഗ് കമ്മിറ്റി അംഗവും കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജരുമായ എച്ച്. അജയകുമാർ, പി​. രഘുനാഥൻ, എ. സുഭാഷ്, എസ്. സജിമോൻ, കെ. സനൽകുമാർ, ഡോ. സി. സുരശ്രീജാതൻ, കെ.ആർ. തേജസിംഹൻ, അഡ്വ. ഷേണാജി, എൻ. നന്ദകുമാർ, എൻ. ജയപ്രകാശ്, പ്രസന്നകുമാർ, ഡി. രാജഗോപാൽ എന്നിവർ സംസാരിച്ചു. ശാഖയുടെ നേതൃത്വത്തിൽ മൂതാക്കര, എസ്.എം.പി പാലസ് എന്നിവിടങ്ങളിൽ പായസ സദ്യ നടന്നു.

ഉദയമാർത്താണ്ഡപുരം ശാഖ

ഉദയമാർത്താണ്ഡപുരം 628-ാം നമ്പർ ശാഖയിൽ നടന്ന മഹാസമാധി ദിനാചരണം കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. മാലിനി സുവർണകുമാർ, ഡോ. എ. സുഷമാദേവി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് എസ്. സുരേഷ് ബാബു, സെക്രട്ടറി മുണ്ടയ്ക്കൽ രാജീവൻ, സോമരാജൻ, മോഹൻ കണ്ണങ്കര, മനോജ് ഉണ്ണി, മനോഹരൻ, സുലേഖ പ്രതാപൻ, സ്വർണ്ണമ്മ, ലതാ ദേവരാജൻ, ഓമന മുരളി, ചന്ദ്രി​ക സുശീലൻ എന്നിവർ നേതൃത്വം നൽകി. സമൂഹപ്രാർത്ഥനയും ഉപവാസവും അന്നദാനവും കഞ്ഞിസദ്യയും നടന്നു.