
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. നാല് നിലകളിലായി ലിഫ്ട് ഉൾപ്പടെയുള്ള ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളക്. വൈകിട്ട് 3ന് മന്ത്രി വി.ശിവൻകുട്ടി കെട്ടിടം നാടിന് സമർപ്പിക്കും. മന്ത്രി ജെ.ചിഞ്ചുറാണി വിശിഷ്ടാതിഥിയാവും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. കെ.സി.വേണുഗോപാൽ എം.പി, എം.എൽ.എമാരായ ഡോ. സുജിത്ത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 324 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. വൈകിട്ട് 6 മുതൽ ചലച്ചിത്ര പിന്നണി ഗായകൻ അതുൽ നറുകര അവതരിപ്പിക്കുന്ന സംഗീത സദസ്, സാമൂഹ്യ പരിഷ്കർത്താവും സാംസ്കാരിക നായകനുമായിരുന്ന സി,എസ്,സുബ്രഹ്മണ്യംപോറ്റി 1916 ൽ സ്ഥാപിച്ച ലോവർ ഗ്രേഡ് സെക്കൻഡറി സ്കൂളാണ് പിന്നീട് കരുനാഗപ്പള്ളി ഹൈസ്കൂളായി മാറിയത്.
പത്രസമ്മേളനത്തിൽ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ, മാനേജർ എൽ.ശ്രീലത, പ്രിൻസിപ്പൽ ഐ.വീണറാണി, ഹെഡ്മിസ്ട്രസുമാരായ ടി.സരിത, കെ.ജി.അമ്പിളി, പി.ടി.എ പ്രസിഡന്റ് ക്ലാപ്പന സുരേഷ്, ഭരണസമിതി അംഗം ജി. മോഹനകുമാർ തുടങ്ങിയവർ പങ്കെടുത്തു.