കരുനാഗപ്പള്ളി: കന്നേറ്റി - എസ്.വി മാർക്കറ്റ് റോഡ് തകർന്ന് കുണ്ടും കുഴിയുമായിട്ട് വർഷങ്ങളായി. ഈ റോഡിലൂടെയുള്ള ദുരിതയാത്ര കണ്ടിട്ടും അധികൃതർ കണ്ണടച്ചിരിപ്പാണ്. റോഡ് ടാർ ചെയ്തു സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കുന്നതേയില്ല.യാത്രക്കാരുടെ നടുവൊടിയുന്നത് മിച്ചം.
തിരക്കേറിയ റോഡായിട്ടും
റോഡിന് 8 മീറ്റർ വീതി
3 കിലോമീറ്റർ നീളം
ടാർ ചെയ്തത് 5.60 മീറ്റർ
അപകടം പതിവായിട്ടും നടപടിയില്ല
കാൽ നൂറ്റാണ്ടിന് മുമ്പാണ് റോഡ് വീതി കൂട്ടി ടാറിംഗ് നടത്തിയത്. 8 മീറ്റർ വീതിയുള്ള റോഡിന്റെ 5.60 മീറ്ററാണ് ടാർ ചെയ്തിട്ടുള്ളത്. റോഡിന്റെ നീളം 3 കിലോമീറ്റർ വരും. 25 വർഷങ്ങൾക്കുള്ളിൽ മൂന്ന് പ്രാവശ്യം മാത്രമാണ് റോഡിൽ കുഴിയടച്ചത്. മഴയത്ത് കന്നേറ്റിയിൽ നിന്ന് റോഡിലെ വെള്ളക്കെട്ട് ആരംഭിക്കും. റോഡിന്റെ മിക്ക ഭാഗങ്ങളിലും മെറ്റിലും ടാറും ഇളകി നിരവധി കുഴികളുണ്ട്. ഇരു ചക്ര വാഹനങ്ങൾ യാത്രക്കാർക്കൊപ്പം കുഴികളിൽ വീണ് അപകടം സംഭവിക്കുന്നത് പതിവായി.
കരുനാഗപ്പള്ളിയിലെ പ്രധാന റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കും.
നാട്ടുകാർ