chwmaabar-

കൊല്ലം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ ചെമ്പനരുവി 2429​ാം നമ്പർ ശാഖയിൽ ഗുരുദേവന്റെ മഹാസമാധി ദിനം ആചരിച്ചു. രാവിലെ ഗുരുപുഷ്പാഞ്ജലിയോടെ ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവ കൃതികളുടെ ആലാപനം, സമാധി സമ്മേളനം എന്നിവയും നടന്നു. ശാഖാ പ്രസിഡന്റ് ടി.എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ജെ.ദിനേശൻ സ്വാഗതം പറഞ്ഞു. അന്നദാനത്തിന് ശേഷം സമാധി ഗാനത്തോടെ ചടങ്ങുകൾ സമാപിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ.ജയചന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗം കെ.സോമരാജൻ, വനിതാ സംഘം പ്രസിഡന്റ് കവിത സോമരാജൻ , സെക്രട്ടറി ഉഷ പുഷ്പകരൻ എന്നിവർ നേതൃത്വം നൽകി.