nk-
ആർ.ശങ്കർ സാഹിത്യ സമിതിയുടെ ഈ വർഷത്തെപുരസ്കാരദാന ചടങ്ങ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഗുരുദേവ ദർശനത്തെ പ്രാവർത്തികമാക്കിയ കർമ്മധീരനാണ് ആർ.ശങ്കറെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. വിദ്യാഭ്യാസ-സാമൂഹ്യ-രാഷ്ട്രീയ മേഖലകളിൽ അദ്ദേഹം സൃഷ്ടിച്ച മാനവിക വിപ്ലവത്തിന്റെ സ്‌മരണകൾ ഇന്നും അലയടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആർ.ശങ്കർ സാഹിത്യ സമിതിയുടെ ഈ വർഷത്തെ പുരസ്‌കാരങ്ങൾ കൃഷ്ണകുമാർ ഡി.നായർ (രാഷ്ട്രീയം), ഡോ. ബി.ജെ. അഞ്ജു (ആതുരസേവനം), കെ.എസ്. ലീന (അദ്ധ്യാപനം) തുടങ്ങിയവർക്ക് എം.പി സമ്മാനിച്ചു. ചടങ്ങിൽ സുജയ് ഡി.വ്യാസൻ, വിശ്വകുമാർ കൃഷ്ണജീവനം, ഡോ. വി.എസ്. രാധാകൃഷ്ണ‌ൻ, അജയ് ശിവരാജൻ തുടങ്ങിയവർ പങ്കെടുത്തു.