കൊല്ലം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് പ്രാകൃതാവസ്ഥയിലായിരുന്ന ഒരു സമൂഹത്തെയും ആ ഇരുണ്ട കാലത്തെയും ശ്രീനാരായണഗുരുദേവൻ തന്റെ കർമ്മയോഗം കൊണ്ട് നവീകരിച്ച് പ്രബുദ്ധമാക്കുകയായിരുന്നുവെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. എസ്.എൻ വനിത കോളേജിൽ നടന്ന മഹാസമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളേജ് പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണൻ അദ്ധ്യക്ഷയായി. കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. മാലിനി സുവർണകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് പട്ടത്താനം സുനിൽ, ഇരവിപുരം സജീവൻ, മുൻ ആർ.ഡി.സി കൺവീനർ മഹിമ അശോകൻ, അനൂപ് മോഹൻ ശങ്കർ, രഞ്ജിത്ത് രവീന്ദ്രൻ, എം. സജീവ്, പ്രമോദ് കണ്ണൻ, അഴകരത്‌നം, ഷാജി ദിവാകരൻ, അഭിലാഷ്, ബാബുരാജ് തംബുരു, രഞ്ജിത്ത്, ജി. രാജ് മോഹൻ, പി.എസ്. രാജ് ലാൽ തമ്പാൻ, സാബു, ഡോ. ആശാ ഭാനു, ഡോ. ഉഷ, പ്രിയദർശിനി, പി.ടി.എ സെക്രട്ടറി ഡോ.ആർ. രമ്യ, വന്ദന എസ്.ധരൻ, ഡോ. രേഖ, ഡോ. ബേണി ബി.രാജ്, ഡോ. അർണ്ണ സുധീർ, ഡോ. റാണി, തൊളിയറ പ്രസന്നൻ എന്നിവർ സംസാരിച്ചു.