xsreenaraayana-

കൊല്ലം: ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ പബ്ലിക് സ്‌കൂൾ അങ്കണത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു. ഗുരുമന്ദിരത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ ഗുരുദേവകൃതികൾ ആലപി​ച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി എക്‌സിക്യുട്ടീവ് മെമ്പർ ഡോ.സി.എൻ. സോമരാജ് മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളായ ശ്രേയ സുനിൽ ദൈവദശകം ആലപിച്ചു, ശിവപ്രസാദ പഞ്ചകം സിദ്ധാർത്ഥ് സുരേഷും ശ്രീനാരായണ ഗുരുവിനെ കുറിച്ച് ലഘുപ്രഭാഷണം ബാലലക്ഷ്മിയും നടത്തി. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരൻ, സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്. സുബാഷ് എന്നിവർ സംസാരിച്ചു.