പത്തനാപുരം: എസ്.എൻ.ഡി.പിയോഗം പത്തനാപുരം യൂണിയനിലെ 458ാം നമ്പർ പിറവന്തൂർ പടിഞ്ഞാറ് ശാഖയിൽ ഗുരുദേവ മഹാസമാധി ദിനാചരണം വിപുലമായ ചടങ്ങുകളോടെ നടന്നു യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ.രത്നാകരൻ അദ്ധ്യക്ഷനായി. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനുസുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. വനിതസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദീപജയൻ,സെക്രട്ടറി എസ്.ശശിപ്രഭ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജു വി.ആമ്പാടി, ശാഖ സെക്രട്ടറി ജി.ജയചന്ദ്ര പണിക്കർ, വനിതസംഘ ശാഖ പ്രസിഡന്റ് അജിസുരേഷ് , വൈസ് സൗമ്യ രൂപേഷ്, സെക്രട്ടറി പ്രതിപ ഷൈജു, യൂണിയൻ പ്രതിനിധി ആർ.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.