jh
ശ്രീജിത്ത്

കൊല്ലം : യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി റിമാൻഡിൽ. കല്ലേലിഭാഗം കോട്ടവീട്ടിൽ വടക്കതിൽ ശ്രീജിത്തിനെ (35) കഴിഞ്ഞദിവസം കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ
മാസം 11ന് ആയിരുന്നു സംഭവം. യുവതിയുടെ വീട്ടിൽ വയറിംഗ് ജോലിക്കെത്തിയ ഇയാൾ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന തക്കം നോക്കി യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് സാധനങ്ങൾ വാങ്ങാനായി പുറത്ത് പോയ സമയം ബ്രേക്കർ ഒഫ് ചെയ്യാനായി യുവതിയെ
മുറിക്കുള്ളിലേക്ക് ഇയാൾ വിളിച്ചുവരുത്തി. ബ്രേക്കർ ഒഫ് ചെയ്യ്ത ശേഷം തിരികെ നടന്ന യുവതിയെ പ്രതി കടന്ന് പിടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ച് പോയ യുവതിയെ വിവരംപുറത്ത് അറിയിച്ചാൽ ഭർത്താവിനെയും മകനെയും കൊന്നുകളയുമെന്ന് ഇയാൾ ഭീഷണപ്പെടുത്തുകയും ചെയ്തു. കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവനയുടെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, എസ്.സി.പി.ഒ മാരായ
ഹാഷിം, രാജീവ് കുമാർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.