കരുനാഗപ്പള്ളി: ഭാരതീയ ജനതാ യുവമോർച്ച കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കല്ലുമുട്ടിക്കടവ് പാലം ഉപരോധിച്ചു. ആലപ്പാട് പഞ്ചായത്തിനെയും കരുനാഗപ്പള്ളി നഗരസഭയെയും ബന്ധിപ്പിക്കുന്ന കല്ലുമൂട്ടിൽ കടവ് പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധ സമരം. ബി.ജെ.പി ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഋഷീന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രഭാരി കുട്ടൻ ശാന്തി അദ്ധ്യാക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി സാജൻ ,ശിവൻ, ശാന്തി ,അജി, ശ്രീക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. പാലത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.