photo
നീലകണ്ഠ തീർത്ഥപാദ സ്വാമി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുവിന്റെ 97-ാം മഹാ സമാധി വാർഷികാചരണം ട്രസ്റ്റ് അംഗം ബി. ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ശ്രീ നീലകണ്ഠ തീർത്ഥപാദ സ്വാമി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 97-ാം മഹാ സമാധി വാർഷികം ആചരിച്ചു. നീലകണ്ഠ തീർത്ഥപാദാശ്രമം ട്രസ്റ്റ് അംഗം ബി. ഗോപിനാഥൻപിള്ള മഹാസമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. റിട്ട.ഡെപ്യുട്ടി കളക്ടർ ഹരിദാസൻ അദ്ധ്യക്ഷനായി. കാലടി സംസ്​കൃതം സർവകലാശാല റിട്ട.പ്രൊഫ.ഡോ.എസ്.ശോഭന മുഖ്യപ്രഭാഷണം നടത്തി. ദൈവദശകം മറ്റ് ഭാഷകളിൽ തർജിമ ചെയ്തവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. റിട്ട. പ്രൊഫ.എസ്. ഗീതാമണിയമ്മ, കരുനാഗപ്പള്ളി മോഡൽ ഹൈസ്​കൂൾ അദ്ധ്യാപിക പി. രാധാമണി, ബി. ഗോപിനാഥൻ പിള്ള, കാലടി സർവകലാശാല ഹിന്ദി വിഭാഗം മേധാവി കെ. ശ്രീലത, പ്രൊഫ.ആർ. ബിന്ദു, എസ്.എൻ.ഡി.പി യോഗംപുന്നക്കുളം ശാഖ എക്‌​സിക്യുട്ടീവ് കമ്മിറ്റി അംഗം രാജഗോപാൽ, രവികുമാർ ചേരിയിൽ, എം. പ്രസന്നകുമാർ, മനൂസ് തുടങ്ങിയവർ സംസാരിച്ചു.