കരുനാഗപ്പള്ളി: വാഴക്കൂട്ടത്തിൽകടവ് കയർ വ്യവസായ സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. കെ.എം.നൗഷാദ്, ടി.ശിവാനന്ദൻ, രുഗ്മിണി, രാജു വി.പൊടിയൻ, ശാന്ത കാട്ടിൽ, അനോജ പുന്നയ്ക്കാപള്ളിൽ, രാജേഷ് പുത്തൻപുരയിൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റായി ടി.ശിവാനന്ദനെ തിരഞ്ഞെടുത്തു.ഇവരെ വിജയിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിച്ച പ്രവർത്തകരെയും ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെയും ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. അനുമോദന യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം.നൗഷാദ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.രാജശേഖരൻ, ജി.ലീലാകൃഷ്ണൻ, ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി.എസ്.വിനോദ്, അഡ്വ.എം.ഇബ്രാഹിംകുട്ടി, നീലികുളം സദാനന്ദൻ, ഇർഷാദ് ബഷീർ, അസ്ലം ആദിനാട്, വി.പി.എസ്.മേനോൻ, മീരാസജി, ബിനി അനിൽ, യൂസഫ്കുഞ്ഞ് കൊച്ചയ്യത്ത്, ജി.കൃഷ്ണപിള്ള, രഞ്ജിത്ത് കരിച്ചാലിൽ, പൂക്കുഞ്ഞ് പുതിയകാവ്, ആർ.സുരേഷ്ബാബു, ദിലീപ് കൊമളത്ത്, ഗിരിജാകുമാരി, അൽത്താഫ് ഹുസൈൻ, രവിദാസ്, രാജീവ് ചൈത്രം എന്നിവർ സംസാരിച്ചു.