കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലാ കായിക- കലാസമിതി സ്ഥാപകാംഗവും അമച്വർ ഫോട്ടോഗ്രാഫറുമായിരുന്ന കാവിടി വിളയിൽ കെ.രവീന്ദ്രന്റെ സ്‌മരണാർത്ഥമുള്ള ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ പ്രസ്, അമച്വർ ഫോട്ടോഗ്രാഫർമാർക്ക് പങ്കെടുക്കാം.
ജീവിതഭാരം എന്നതാണ് വിഷയം. 12 x 18 വലിപ്പത്തിലുള്ള കളർ ഫോട്ടോകളാണ് പരിഗണിക്കുക. ഒരാൾക്ക് രണ്ട് ഫോട്ടോകൾ നൽകാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡ്, ബഹുമതി പത്രം, ഉപഹാരം എന്നിവ നൽകും. ടെലിഫോൺ നമ്പർ ഉൾപ്പെടെയുള്ള വിലാസം പ്രത്യേകം രേഖപ്പെടുത്തി സെക്രട്ടറി, നവോദയം ഗ്രന്ഥശാല, നീരാവിൽ, പെരിനാട് പി.ഒ, കൊല്ലം - 691 601 എന്ന വിലാസത്തിൽ ഒക്ടോബർ 3 നകം ലഭ്യമാക്കണം. ഫോൺ: 0474-2703093, 9446353792