അഞ്ചൽ: കേരളത്തിലെ ട്രേഡ് യൂണിയൻ സ്ഥാപകരിൽ പ്രമുഖനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കെ.സി. ഗോവിന്ദനെ അനുസ്മരിക്കുകയും സുവനീർ പ്രകാശനം നടത്തുകയും ചെയ്തു. പാലമുക്ക് കെ.സി.ഗോവിന്ദൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. അനുസ്മരണ സമ്മേളനം മുൻമന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ.സി.ഗോവിന്ദൻ സുവനീറിന്റെ പ്രകാശനവും ആദ്യപ്രതി പി.എസ്. സുപാൽ എം.എൽ.എയ്ക്ക് നൽകികൊണ്ട് ബാബു ദിവാകരൻ നിർവഹിച്ചു. ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് പി.സുദർശനൻ അദ്ധ്യക്ഷനായി. റിട്ട. കസ്റ്റംസ് കളക്ടർ എൻ. ശശിധരൻ,അഞ്ചൽ ആനന്ദഭവൻ സെൻട്രൽ സ്കൂൾ ചെയർമാൻ അഡ്വ.ജി.സുരേന്ദ്രൻ, ട്രസ്റ്റ് ഭാരവാഹികളായ അഡ്വ.വി.ശ്രീനിവാസൻ, രാജപ്പൻ മതുരപ്പ, അഡ്വ. ശ്രീലത, എൻ.ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. വി.ഗോപിക്കുട്ടൻ സ്വാഗതവും എസ്. ശ്യാമപ്രസാദ് നന്ദിയും പറഞ്ഞു.