ഓടനാവട്ടം: പരുത്തിയറ പെട്രോൾ പമ്പിന് സമീപമുള്ള അപകട വളവ് വീണ്ടും ഭീഷണിയാവുകയാണ്. റോഡിന്റെ ഇരുവശങ്ങളും മരശിഖരങ്ങളും കുറ്റിക്കാടുകളും കാരണം വാഹനങ്ങൾക്ക് ദൂരക്കാഴ്ച കിട്ടാത്ത അവസ്ഥയാണ്. ആയിരകണക്കിന് വാഹനങ്ങളാണ് കൊട്ടാരക്കര - ഓയൂർ റൂട്ടായ ഇതുവഴി രാപകൽ കടന്നു പോകുന്നത്. പലപ്പോഴും മുടിനാരിഴക്കാണ് വൻ അപകടങ്ങൾ ഒഴിവാകുന്നത്.
ഇരു ചക്ര വാഹനങ്ങൾ മിക്ക ദിവസങ്ങളിലും അപകടങ്ങളിൽ പെടുന്നുണ്ട്.
യുവാവിന്റെ മരണം
ഈ വളവിനോട് ചേർന്നാണ് സിമന്റ് കല്ല് നിർമ്മാണ ശാലയും വാഹനങ്ങളുടെ സർവീസ് സെന്ററും ഫിഷ് മാളും പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ എത്താൻ ടിപ്പർ ലോറികൾ ഉൾപ്പടെ പല വാഹനങ്ങളും പലപ്പോഴും ഈ ഇടുങ്ങിയ റോഡിൽ പാർക്ക് ചെയ്യുന്നതും കാണാം. ഒരു നോ പാർക്കിംഗ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ അതി ദാരുണമായാണ് മയ്യനാട് സ്വദേശി ദേവദത്തൻ എന്ന 24 കാരൻ വളവിൽ എതിരെ വന്ന സ്വകാര്യ ബസിനടിയിൽ പെട്ട് മരണപ്പെട്ടത്. മുട്ടറ മരുതിമല ആസ്വദിക്കാൻ കൂട്ടുകാരുമായി വന്ന വഴിയാണ്അപകടം.
ഈ വളവിൽ അപകടങ്ങൾ ഒഴിവാക്കാൻ സത്വര നടപടികൾ സ്വീകരിക്കണം. അപകട
സിഗ്നലുകളോ,ബോർഡുകളോ ഇതുവരെയും സ്ഥാപിച്ചിട്ടില്ല. ഇവിടെ സ്ഥാപനങ്ങളിലുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് തെളിവുകൾ നൽകുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ നിന്നെങ്കിലും അധികാരികൾ കണ്ണ് തുറക്കണം.
നാട്ടുകാർ