കരുനാഗപ്പള്ളി: സർഗോദയ ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിന്റെ ഒന്നാം വാർഷികവും ഓണഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും കലാകായിക മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനദാനവും വൃദ്ധരായ അമ്മമാർക്കുള്ള ഓണക്കോടി വിതരണവും നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോപാർക്ക് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എസ്. സൂര്യജിത്ത് അദ്ധ്യക്ഷനായി. സംസ്ഥാന യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ, ക്ലബ് രക്ഷാധികാരി ഇ.സലിം, ബിനോയി കരു മ്പാലിൽ, ഡി.സദാനന്ദൻ, എ.അനീസ തുടങ്ങിയവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ബിസ്മി സലിം സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ പി.ആരോമൽ നന്ദിയും പറഞ്ഞു തുടർന്ന് കൊല്ലം കൂരൽ ഫോക്ക് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച നാടൻ പാട്ടും ദൃശ്യാവിഷ്കാരവും നടന്നു.