കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെയും വനിതാ സംഘം യൂണിയൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഗുരു സമാധി ദിനത്തിൽ പ്രാർത്ഥന യജ്ഞം നടത്തി. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, വൈസ് പ്രസിഡന്റ് കെ. പ്രേംരാജ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് എം.കെ.വിജയമ്മ, സെക്രട്ടറി സുധർമ്മകുമാരി, കടയ്ക്കൽ ടൗൺ ശാഖ പ്രസിഡന്റ് എൻ.തുളസിധരൻ, സെക്രട്ടറി രാജൻ കടയ്ക്കൽ, യൂണിയൻ കൗൺസിലർ പാങ്ങലുകാട് ശശിധരൻ,കെ.എം.മധുരി, ശോഭ,ഭാസു രംഗി,സന്ധ്യ, രമണി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. യൂണിയൻ പരിധിയിലെ 42 ശാഖകളിലും ഗുരുസമാധി ദിനാചരണം നടന്നു.