ccc
ഓടനാവട്ടം ലയൺസ് ക്ലബ്ബിന്റെ ഓണാഘോഷവും കുടുംബ സംഗമവും കുടവട്ടൂർ റോക്ക് എൻ ഫാമിൽ ലയൻസ് ഡിസ്ട്രിക്ട് ഗവർണർ ജെയിൻ സി.ജോബ് ഉദ്ഘാടനം ചെയ്യുന്നു.

ഓടനാവട്ടം: ലയൺസ് ക്ലബ് ഓണാഘോഷവും കുടുംബ സംഗമവും ചികിത്സാ ധന സഹായ വിതരണവും നടത്തി. കുടവട്ടൂർ റോക്ക് 'എൻ ' ഫാമിൽ പി.എം. ജെ.എഫ് ലയൺ ജെയിൻ സി.ജോബ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ്‌ ഫ്രാൻസിസ് തങ്കമ്മ സ്വാഗതം പറഞ്ഞു. ലയൺസ് കാബിനറ്റ് സെക്രട്ടറി എൽ. ആർ.ജയരാജ്‌ കാൻസർ രോഗികൾക്കുള്ള ധനസഹായ വിതരണം നടത്തി. ഡിസ്ട്രിക്ട് സെക്കന്റ്‌ ഗവർണർ വി.അനിൽകുമാർ, ജെയിൻ സി ജോബ്, റീജിയൻ ചെയർമാൻ മനോഹരൻ മംഗലശ്ശേരി, ലയൺസ് ഷാജി സോമനാഥൻ, ലയൺസ്എൻ. രാജേന്ദ്രൻ, സെക്രട്ടറി സുഭാഷ് കുമാർ, ട്രഷറർ സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഡിസ്ട്രിക്ട് ചെയർപേഴ്സൺ ആയുർവേദ ഡോ.സ്മിത്ത്കുമാർ നന്ദി പറഞ്ഞു.