പുനലൂർ :കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷൻ കൊട്ടാരക്കര മേഖല സമ്മേളനം നടന്നു. കെ. മുരളീധരൻ പിള്ള വിഷ്ണുമായയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പുതിയ മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു. ദിലീപൻ കെ. ഉപാസന (പ്രസിഡന്റ്‌ ), ബി.പ്രകാശ് നന്ദവനം (സെക്രട്ടറി ),
ഫിറോസ് മൂൺലൈറ്റ് (ട്രഷറർ ), ഗിരീഷ് ജി .കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി ), സജിത്ത് ആൽഫ (വൈസ് പ്രസിഡന്റ്‌ ), അലിയാർകുട്ടി (മുഖ്യ രക്ഷധികാരി ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
സ്വകാര്യ ബസ് മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും ഗൗരവമായി ആലോചിച്ച് പ്രവൃത്തിക്കുവാനും സമ്മേളനം തീരുമാനിച്ചു.13അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു. യോഗത്തിൽ മുഹമ്മദ്‌ അസ്‌ലം ഹംറിൻ നന്ദി പറഞ്ഞു.