nnn
എസ്.എൻ.ഡി.പി യോഗം പരുത്തിയറ 2370-ാം നമ്പർ ശാഖയിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥി പ്രതിഭകൾക്ക് ശാഖാ പ്രസിഡന്റ്‌ എസ്. ജയസേനൻ അനിരുദ്ധൻ സ്മാരക ക്യാഷ് അവാർഡുകൾ വിതരണം ചെയ്യുന്നു. ശാഖാ സെക്രട്ടറി ആർ. ഷാജി, യൂണിയൻ കമ്മിറ്റി അംഗം എസ്. രാജു പരുത്തിയറ എന്നിവർ സമീപം

ഓടനാവട്ടം: ഗുരു മഹാ സമാധി ദിനാചാരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം പരുത്തിയറ 2370-ാം നമ്പർ ശാഖയിൽ സമാധി സമ്മേളനം, സമൂഹ പ്രാർത്ഥന, അവാർഡ് ദാനം തുടങ്ങിയ പരിപാടികൾ നടത്തി.യൂണിയൻ കമ്മിറ്റി മെമ്പർ എസ്. രാജു പരുത്തിയറ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ്‌ എസ്.ജയസേനൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.ഷാജി സ്വാഗതം പറഞ്ഞു. ശാഖായിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് ശാഖാ പ്രസിഡന്റ്‌ അനിരുദ്ധൻ സ്മാരക ക്യാഷ് അവാർഡുകൾ നൽകി.

കമ്മിറ്റി അംഗങ്ങൾ, അവാർഡ് സ്പോൺസർമാർ തുടങ്ങിയവർ സംസാരിച്ചു.