photo

കൊട്ടാരക്കര: ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. ഗ്രേഡ് എസ്.ഐയെ വീടിനോട് ചേർന്ന തൊഴുത്തി​ൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളക്കട കുറ്ററ ഇരുവേലിക്കൽ നെടുവേലിത്തുണ്ടിൽ വീട്ടിൽ അജികുമാറാണ് (58) മരിച്ചത്. മൃതദേഹത്തി​ന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഭാര്യ ക്യാൻസർ ബാധിച്ച് മരി​ച്ചി​രുന്നു. ഏക മകൾ കരുനാഗപ്പള്ളിയിലാണ് താമസം. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. മറ്റ് ദുരൂഹതകളില്ല. പുത്തൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.