kottiyam-pouravedi
കൊട്ടിയം പൗരവേദിയുടെ ഓണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്​ഘാ​ട​നം കൊ​ല്ലം സ്‌​പെ​ഷ്യൽ ബ്രാ​ഞ്ച് അ​സി. പൊ​ലീ​സ് ക​മ്മി​ഷ​ണർ എ. പ്ര​ദീ​പ്​കു​മാർ നിർ​വ​ഹിക്കുന്നു

കൊ​ട്ടി​യം: അസീ​സി വി​ന​യാ​ല​യി​ലെ ആ​ശ​ര​ണ​രും രോ​ഗി​ക​ളു​മാ​യ അ​മ്മ​മാർ​ക്കും പി.എ​സ് ബാ​ലി​കാ സ​ദ​ന​ത്തി​ലെ കു​ഞ്ഞു​ങ്ങൾ​ക്കൊ​പ്പ​മു​ള്ള കൊ​ട്ടി​യം പൗ​ര​വേ​ദി​യു​ടെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​വ്യാ​നു​ഭ​വ​മാ​യി. അ​ത്തപ്പൂ​ക്ക​ളം ഒ​രു​ക്കി പൗ​ര​വേ​ദി പ്ര​സി​ഡന്റ്​ വി​ള​ക്ക് കൊ​ളു​ത്തി​യ​തോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​കൾ​ക്ക് തു​ട​ക്ക​മാ​യി. കൊ​ല്ലം ദ്രാ​വി​ഡൻ​സി​ന്റെ നാ​ടൻ പാ​ട്ടും കൊ​ട്ടി​യ​ത്തെ മി​ക​ച്ച ഗാ​യ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പൗ​ര​വേ​ദി അം​ഗ​ങ്ങ​ളു​ടെ​യും ഗാ​ന​ങ്ങ​ളും ആവേശകരമായി. കു​ട്ടി​ക​ളു​ടെ സം​ഘ നൃ​ത്തവുമുണ്ടായിരുന്നു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്​ഘാ​ട​നം കൊ​ല്ലം സ്‌​പെ​ഷ്യൽ ബ്രാ​ഞ്ച് അ​സി. പൊ​ലീ​സ് ക​മ്മി​ഷ​ണർ എ. പ്ര​ദീ​പ്​കു​മാർ നിർ​വ​ഹി​ച്ചു. പൗ​ര​വേ​ദി പ്ര​സി​ഡന്റ്​ അ​ഡ്വ. കൊ​ട്ടി​യം എൻ അ​ജി​ത്​കു​മാർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്മ​മാർ​ക്കു​ള്ള ഓ​ണ​ക്കോ​ടി വി​ത​ര​ണം കൊ​ട്ടി​യം ഡോൺ​ബോ​സ്‌​കോ കോ​ളേ​ജ് ഡ​യ​റ​ക്ടർ ഫാ​. ഡോ. ബോ​ബി​യും കു​ട്ടി​കൾ​ക്കു​ള്ള വി​ത​ര​ണം കൊ​ട്ടി​യം ട്രാൻ​സി​റ്റ് ഹോം പൊ​ലീ​സ് സ​ബ് ഇൻ​സ്‌​പെ​ക്ടർ സു​ജി​ത് ജി.നാ​യ​രും നിർ​വ​ഹി​ച്ചു. യോ​ഗ​ത്തിൽ ഫ്ര​ണ്ട്‌​സ് ഒ​ഫ് ഉ​മ​യ​ന​ല്ലൂർ പ്ര​വാ​സി സം​ഘ​ട​ന​യു​ടെ പ്ര​സി​ഡന്റ്​ അ​ഡ്വ. ന​ജി​മു​ദീൻ, പി.എ​സ്. ബാ​ലി​ക സ​ദ​നം ഡ​യ​റ​ക്ടർ സി​സ്റ്റർ ശാ​ലി​നി, പൗ​ര​വേ​ദി ട്ര​ഷ​റർ സാ​ജൻ ക​വ​റാ​ട്ടിൽ, പ്രോ​ഗ്രാം കോ ഓർ​ഡി​നേ​റ്റർ ജോൺ മോ​ത്ത, ആ​ക്ടിംഗ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പാ​ട്ട​ത്തിൽ എ​ന്നി​വർ സം​സാ​രി​ച്ചു. രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡൽ നേ​ടി​യ എ. പ്ര​ദീ​പ്​കു​മാ​റി​നെ പൗ​ര​വേ​ദി പൊ​ന്നാ​ട അ​ണി​യി​ച്ചും മൊ​മ​ന്റോ നൽ​കി​യും ആ​ദ​രി​ച്ചു.