കൊട്ടാരക്കര: സി.പി.എം തേവലപ്പുറം ലോക്കൽ കമ്മിറ്റിയിലെ കോട്ടാത്തല മരുതൂർ ബ്രാഞ്ച് സമ്മേളനവും സൗജന്യ നേത്ര ചികിത്സാ ക്യാമ്പും 29ന് നടക്കും. രാവിലെ 8.30ന് മരുതൂർ ജംഗ്ഷന് സമീപത്തെ ശ്രീലകത്ത് നടക്കുന്ന ക്യാമ്പ് ജില്ലാ കമ്മിറ്റി അംഗം എസ്.ആർ.അരുൺ ബാബു ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര ശ്രീനേത്ര കണ്ണാശുപത്രിയുമായി സഹകരിച്ചാണ് നേത്ര ചികിത്സാ ക്യാമ്പ് നടത്തുന്നത്. കാഴ്ച പരിശോധന, തിമിര രോഗ നിർണയം, 40 ശതമാനം ഇളവിൽ കണ്ണട വിതരണം, തുടർ ചികിത്സാ സംവിധാനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി ലഭിക്കും. വൈകിട്ട് 3ന് ബ്രാഞ്ച് സമ്മേളനം എസ്.ആർ.അരുൺ ബാബു ഉദ്ഘാടനം ചെയ്യും. ബി.എസ്.ഗോപകുമാർ, എസ്.ശശികുമാർ, രാജേന്ദ്രൻ, കോട്ടാത്തല ശ്രീകുമാർ എന്നിവർ സംസാരിക്കും. പുതിയ ബ്രാഞ്ച് സെക്രട്ടറിയെയും ലോക്കൽ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും.