ക​ണ്ണ​ന​ല്ലൂർ: ആ​യു​ഷ് വ​കു​പ്പും നാ​ഷ​ണൽ ആ​യു​ഷ് മി​ഷ​നും സംയുക്തമായി തൃ​ക്കോ​വിൽ​വ​ട്ടം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്റെ​യും കണ്ണനല്ലൂർ ഗ​വ. ആ​യുർ​വേ​ദ ഡി​സ്‌​പെൻ​സ​റിയുടെയും ആ​ഭി​മു​ഖ്യ​ത്തിൽ വ​യോ​ജ​ന മെ​ഡി​ക്കൽ ക്യാ​മ്പ് നടത്തി. തൃ​ക്കോ​വിൽ​വ​ട്ടം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ജി.എ​സ്. സി​ന്ധു ഉദ്ഘാടനം ചെയ്തു. ആ​രോ​ഗ്യ​ വി​ദ്യാ​ഭ്യാ​സ സ്റ്റാൻ​ഡിം​ഗ്​ ക​മ്മി​റ്റി ചെ​യർ​മാൻ ആർ. സ​തീ​ഷ് കു​മാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ​സ്. ശി​വ​കു​മാർ, അംഗങ്ങളായ ഷീ​ബ, എ. ഷാ​നി​ബ, വ​സ​ന്ത ​ബാ​ല​ച​ന്ദ്രൻ, എച്ച്.എം.സി അംഗം എ. പൂ​ക്കു​ഞ്ഞ് എ​ന്നി​വർ സം​സാ​രി​ച്ചു. ഡോ. പി.കെ. നി​ഷ ക്ളാസെടുത്തു. എ. പ്രിൻ​സി പ്രേം യോഗ ബോധവത്കരണം നടത്തി.