കൊല്ലം: ബീച്ചിൽ ഇന്നലത്തെ സായാഹ്നം ആസ്വദിക്കാൻ എത്തിയവരിൽ ആവേശത്തിലാഴ്ത്തി ഉഗ്രം മെഗാ ഷോ.
മഹാത്മാഗാന്ധി പാർക്കിൽ ആരംഭിച്ച ദേവ് ജോയ് ലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെ സമാപനത്തിലാണ് ഉഗ്രം ഉജ്ജ്വലം മെഗാഷോ അരങ്ങേറിയത്.

അവിശ്വസനീയ പ്രകടനങ്ങൾ കൊണ്ട് കാണികളിൽ വിസ്മയം തീർക്കാൻ പരിപാടിയുടെ അണിയറ പ്രവർത്തകർക്കായി. നിമിഷനേരത്തിനുള്ളിൽ കൈ കൊണ്ട് തേങ്ങ ഇടിച്ചു പൊട്ടിക്കുന്നതുൾപ്പെടെയുള്ള പ്രകടനങ്ങൾ അത്ഭുതമുളവാക്കി. പരിപാടി കാണാനെത്തിയവർക്ക് മധുരം നുണയാനായി പാർക്കിൽ ദേവിന്റെ വൈവിദ്ധ്യമാർന്ന ഐസ്‌ക്രീം കൗണ്ടറുകളും വിശപ്പകറ്റാൻ ദേവിന്റെ ഫ്രൈഡ് ഇനങ്ങളുടെ കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഐസ്‌ക്രീമും ഫ്രൈഡ് ഇനങ്ങളും കഴിച്ച് പരിപാടി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് കൗണ്ടറുകൾ ക്രമീകരിച്ചിരിക്കുന്നത്. കലാപരിപാടികൾക്ക് സമാപനം കുറിച്ചെങ്കിലും ജോയ്‌ലാൻഡിൽ വൈവിദ്ധ്യമാർന്ന റൈഡുകളും ദേവ്‌ സ്നാക്സിസിന്റെ കൗണ്ടറുകളും പ്രവർത്തിക്കും.