കൊല്ലം: ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭ കുന്നത്തൂർ മണ്ഡലം കമ്മിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധിദിനാചരണം പുത്തൂർ ഗുരു ചൈതന്യത്തിൽ നടന്നു. മഹാസമാധിദിനാചരണം ഗുരുധർമ്മപ്രചരണ സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി. രഘുവരൻ അദ്ധ്യക്ഷനായി. മണ്ഡലം രക്ഷാധികാരി ആർ.ഭാനു ചുങ്കത്തറ,പുത്തൂർ ഗാന്ധിഭവൻ ഡയറക്ടർ സി. ശിശുപാലൻ എന്നിവർ മഹാസമാധിദിന സന്ദേശം നല്കി. സഭയുടെ ജില്ലാ വൈസ് പ്രസിഡന്റ് കെ.ശശിധരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വെഞ്ചേമ്പ് മോഹൻദാസ് , മാതൃസഭ കേന്ദ്ര സമിതി അംഗം സുഭാഷിണി, മാതൃസഭ ജില്ലാ സെകട്ടറി സുഷമ പ്രസന്നൻ, യുവജന സഭ കേന്ദ്രസമിതി അംഗം മഹീന്ദ്രൻ ഐവർകാല , മണ്ഡലം ട്രഷറർ എൻ.മുരളീധരൻ,കുന്നത്തൂർ മണ്ഡലം ജോ. സെക്രട്ടറി കെ.പ്രതാപൻ, കുണ്ടറ മണ്ഡലം സെക്രട്ടറി രാജേന്ദ്രൻ, രാജേന്ദ്രൻ മൈലംകുളം എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റിക്ക് മൈക്ക് സെറ്റ് വാങ്ങി സമർപ്പിച്ച ആർ. ഭാനു ചുങ്കത്തറയെ ചടങ്ങിൽ ആദരിച്ചു.