fish
പേരയം ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ, ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്തിന്റെ വ്യാപന പദ്ധതി പ്രകാരം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്യുന്നു

പേരയം: പേരയം ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ, ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്തിന്റെ വ്യാപന പദ്ധതി പ്രകാരം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. പുലിക്കൊഞ്ച് വിഭാഗത്തിൽപ്പെട്ട ചെമ്മീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. അഷ്ടമുടി കായലിലെ കാഞ്ഞിരകോട് കായലിന്റ ഭാഗമായ മാപ്പിള പൊയ്ക കടവിലാണ് കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. വാർഡ് മെമ്പർ വൈ. ചെറുപുഷ്പം, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്ലീമ ബീഗം, കുണ്ടറ ഫിഷറീസ് ഓഫീസർ നിഷ എലിസബത്ത് ജോഷ്വ, ജില്ലാ പ്രോഗ്രാം ഓഫീസർ എൻ.എസ്. നിഷ, കോ ഓർഡിനേറ്റർ പ്രിയങ്ക എന്നിവർ സംസാരിച്ചു.