കൊല്ലം: തപസ്യം അഞ്ചാലുംമൂട് സമിതിയുടെ ആഭിമുഖ്യത്തിൽ സി.കെ.പി വിലാസം ഗ്രന്ഥശാല ഹാളിൽ സംഗീത സായാഹ്നം സംഘടിപ്പിച്ചു. സംഗീതവിദ്വാൻ കൊല്ലം വി. സജികുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അശോക് ബി.കടവൂർ അദ്ധ്യക്ഷത വഹിച്ചു. സംഗീതജ്ഞരായ കൊല്ലം വി.സജികുമാർ, അമ്പലപ്പുഴ പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷൻ എസ്. രാജൻബാബു, സംസ്ഥാന സെക്രട്ടറി ആർ. അജയകുമാർ, ജി. പരമേശ്വരൻപിള്ള, മണി കെ.ചെന്താപ്പൂര്, ടി. സന്തോഷ്, ആർ. ജയരാജ്, ഷീല രാജഗോപാൽ എന്നിവർ സംസാരിച്ചു. ലളിതഗാന- കവിതാലാപന മത്സരത്തിൽ 56 വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും പങ്കെടുത്തവർക്കെല്ലാം തപസ്യയുടെ ഉപഹാരങ്ങളും നൽകി.