ചാത്തന്നൂർ: നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും ചാത്തന്നൂർ ഗവ. ആയുർവേദ ഡിസ്പൻസറിയും സംയുക്തമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വരിഞ്ഞം വാരിയംചിറ കോളനിയിൽ നടത്തിയ വയോജന മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ. ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീന നജീം അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് കുമാർ,ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദസ്തക്കീർ, മെഡിക്കൽ ഓഫീസർ ഡോ. അനുചന്ദ്രൻ, ഡോ. നിതിൻ മോഹൻ, ഡോ. ശ്രീരാജ്, ഡോ.അമ്മു, ഡോ. സുപർണ, ജീവനക്കാരായ കവിത വാഹിദ, എംഎൽഎസ് പി ജീവനക്കാരായ അശ്വതി, സുജി, ആശാവർക്കർമാരായ സുധാമണിയമ്മ ജയലക്ഷ്മി എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.