photo
കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തിൽ നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പുമായി സഹകരിച്ച് ആയുഷ്, സിദ്ധ പി.എച്ച്.സികളെ ചേർത്ത് വയോജന മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: നഗരസഭയുടെ നേതൃത്വത്തിൽ നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പുമായി സഹകരിച്ച് ആയുഷ്, സിദ്ധ പി.എച്ച്.സികളെ ചേർത്ത് വയോജന മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. നീലേശ്വരം കരയോഗ മന്ദിരത്തിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വനജ രാജീവ് അദ്ധ്യക്ഷനായി. ജേക്കബ് വർഗീസ് വടക്കടത്ത്, ഉണ്ണിക്കൃഷ്ണൻ മേനോൻ, മിനി കുമാരി, കണ്ണാട്ട് രവി, സബിത, സുജിത്ത്, ഡോ.വാണി കൃഷ്ണ, ഡോ.കെ.എസ്.ശ്രീകല, ഡോ.ശരണ്യ.ആർ.രാജ്, ഡോ.ടിനു ജോർജ്ജ് എന്നിവർ സംസാരിച്ചു. വിവിധ പരിശോധനകൾ, ബോധവത്കരണ ക്ളാസ്, യോഗ പരിശീലനം, സൗജന്യ മരുന്ന് വിതരണം എന്നിവയും നടന്നു.