photo
ഗുരുദേവ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ഗുരുധർമ്മ പ്രചരണ സഭ പത്തനാപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പിറവന്തൂർ പ്രകാശിന്റെ നേതൃത്വത്തിൽ നടന്ന സമൂഹ പ്രാർത്ഥന

പത്തനാപുരം: ഗുരുധർമ്മ പ്രചരണ സഭ പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെയും അലിമുക്ക് യൂണിറ്റ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ മഹാ സമാധി ദിനാചരണം നടന്നു. പത്തനാപുരം മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഗുരുപൂജ, ഗുരുദേവ കീർത്തനാലാപനം, ഉപവാസം, സമൂഹപ്രാർത്ഥന, പായസ വിതരണം എന്നിവ നടന്നു. പത്തനാപുരം മണ്ഡലം പ്രസിഡന്റ് പിറവന്തൂർ പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മഞ്ചള്ളൂർ സത്യപാലൻ, സുനിൽകുമാർ, സുരേന്ദ്രൻ,സതി, സുജയ, വിദ്യാധരൻ, പ്രകാശ്,കുഞ്ഞുമോൾ, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.