photo
പുൽക്കാടുകൾ ചെത്തി നീക്കിയ കരുനാഗപ്പള്ളിയിലെ സ്വകാര്യ ഭൂമി.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണിന് സമീപമുള്ള പുൽക്കാടുകൾ നീക്കം ചെയ്തതോടെ വിഷപ്പാമ്പുകളുടെ പിടിയിൽ നിന്ന് ടൗണിന് മോചനം. ഒരാൾ പൊക്കത്തിൽ സ്വകാര്യ ഭൂമിയിൽ വളർന്ന് നിന്നപുൽക്കാടുകളാണ് ഇന്നലെ ചെത്തി മാറ്റിയത്. കേരളകൗമുദി പത്രത്തിൽ വന്ന വാർത്തയാണ് നടപടിയ്ക്ക് കാരണം. സ്കൂളുകളും മിനി സിവിൽ സ്റ്റേഷനും പൊലീസ് സ്റ്റേഷനും നിരവധി കടകളും പ്രവർത്തിക്കുന്ന ഇടമായിരുന്നു ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രം. രാപകൽ ഭേദമന്യേ വിഷപ്പാമ്പുകൾ ഇഴഞ്ഞ് എല്ലാ വർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സന്ധ്യ കഴിഞ്ഞാൽ കാൽനട യാത്രക്കാർ ഭയന്നാണ് ഇതുവഴി പോകുന്നത്. പുൽക്കാടുകൾ നീക്കം ചെയ്തതോടെ ഇഴ ജന്തുക്കളുടെ ശല്യം പൂർണമായും ഒഴിവായി.