തൊടിയൂർ: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്ന മണ്ണുത്തറ രാധാകൃഷ്ണന്റെ അഞ്ചാം ചരമവാർഷികം ഡി.കെ.ടി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ യോഗം ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് യു.വി.ദിനേശ് മണി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജി. കാർത്തികേയൻ അദ്ധ്യക്ഷനായി. ഡി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ശിവാനന്ദൻ, കല്ലിടുക്കിൽ ബഷീർ, ആർ.ഡി. പ്രകാശ്, പോരുവഴി ജലീൽ, കുലശേഖരപുരം ശിവാനന്ദൻ, നിഹാദ്, ഡി. വിജയൻ , സുനിൽകുമാർ, ശ്രീകുമാരി, ബാബു, രമണൻ, രമാദേവി, സരള തുടങ്ങിയവർ സംസാരിച്ചു.