ഓച്ചിറ: ക്ലാപ്പന ഷണ്മുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ത്രീഡി എഡ്യുക്കേഷണൽ തീയേറ്ററിന്റെ പ്രവർത്തനോദ്ഘാടനം കെ.സി വേണുഗോപാൽ എം.പി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് നമിഷാദ് അദ്ധ്യക്ഷനായി. ഏരിയസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് സി.ഇ.ഒ സോഹൻ റോയ് മുഖ്യാതിഥിയായിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. സ്വിച്ച് ഓൺ കർമ്മം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ഇൻഡി വുഡ് ടാലന്റ് ക്ലബിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ നിർവഹിച്ചു. ഡോ.സുരേഷ് കുമാർ മധുസൂദനനെ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ ആദരിച്ചു. എൻട്രൻസ് കോച്ചിംഗ് ഉദ്ഘാടനം മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ക്ലാപ്പന ഷിബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.മിനിമോൾ, ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ്, ബ്ലോക്ക് പഞ്ചായത്തംഗം ദീപ്തി രവീന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി, ആർ.ഡി.ഡി എസ്.സജി, ഡി.ഡി.ഇ ലാൽ, ഡി.ഇ.ഒ വി.ഷൈനി, എ.ഇ.ഒ ഇൻ ചാർജ് ഷാജഹാൻ, ബി.കേശവദാസ്, കെ.രാജൻ, അനിൽകുമാർ, അശോകൻ, പ്രിൻസിപ്പൽ ഷീജ തുടങ്ങിയവർ സംസാരിച്ചു. മാനേജർ എസ്. ജയചന്ദ്രൻ സ്വാഗതവും പ്രഥമാദ്ധ്യാപകൻ സജി നന്ദിയും പറഞ്ഞു.
അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യ
പൂർവ വിദ്യാർത്ഥി കൊക്കാട്ട് ഗാലക്സി ഡോ.സുരേഷ് കുമാർ മധുസൂദനൻ തന്റെ പിതാവ് കെ.മധുസൂദനന്റെ സ്മരണാർത്ഥമാണ് എഡ്യുക്കേഷൻ തിയേറ്റർ നിർമ്മിച്ച് നൽകിയത്. അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയോടുകൂടി നിർമ്മിച്ച തീയേറ്ററിൽ ഏറ്റവും മികച്ച ക്രിസ്റ്റൽ ക്ലിയർ ഉള്ള പ്രൊജക്ഷൻ സംവിധാനവും ശബ്ദം ആസ്വാദകരമാക്കാനുള്ള അക്വിസ്റ്റിക് സംവിധാനവും ശബ്ദ സംവിധാനവും പ്രൊജക്ഷൻ സ്ക്രീനും സീൻ വ്യക്തമായി കാണാനായി തീയറ്റർ മോഡലിലുള്ള ഗ്യാലറി സ്ട്രച്ചർ, സെമിനാറും ക്ലാസുകളും എടുക്കാവുന്ന രീതിയിലുള്ള രൂപകല്പനയുമാണുള്ളത്. അദ്ധ്യാപകന് വെളിച്ചം പൂർണമായും നിയന്ത്രിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഓട്ടോമാറ്റിക് ലൈറ്റ്നിംഗ് സിസ്റ്റം തിയേറ്ററിന്റെ പ്രത്യേകതയാണ്