കുണ്ടറ: വയനാട്ടിലെയും കോഴിക്കോട്ടെയും ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ തയ്യൽ തൊഴിലാളികൾക്ക് ടെയ്‌ലറിംഗ് ലേബറേഴ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായഹസ്തം. പവർ മെഷീൻ, കട്ടിംഗ് ടേബിൾ, സ്റ്റൂൾ, കത്രിക, ടേപ്പ് തുടങ്ങി ഒരാൾക്ക് 40,000 രൂപയോളം വരുന്ന തൊഴിൽ സാമഗ്രികളാാണ് നൽകുന്നത്. 81 തയ്യൽ തൊഴിലാളികൾക്ക് വീടും ജീവനോപാധികളും വീടും നഷ്ടമായെന്നാണ് കണക്കാക്കുന്നത്.
വിതരണോദ്ഘാടനം നാളെ രാവിലെ 10ന് വയനാട് മേപ്പാടി ടൗൺ ഹാളിൽ നടക്കും. വസ്ത്ര നിർമ്മാണ മേഖലയിലുണ്ടായ യന്ത്രവത്കരണത്തോടനുബന്ധിച്ച് സംഭവിച്ച മാറ്റങ്ങൾക്കനുസൃതമായ തൊഴിൽ പരിശീലനം സംഘടന ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ തൊഴിൽ ലഭ്യമാകുന്ന ഘട്ടം വരെ 'ടെയ്ലർ ടച്ച്' എന്ന വസ്ത്ര ബ്രാൻഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇവരിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾക്കും നാളെ തുടക്കം കുറിക്കുമെന്ന് ടെയ്‌ലറിംഗ് ലേബറേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ.സി. ബാബു, ഡയറക്ടർ ജി.സജീവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.