കൊല്ലം: കന്നിമ്മേൽ 1649-ാം നമ്പർ എൻ.എസ്.എസ് കരയോഗം നേതൃയോഗം കൊല്ലം താലൂക്ക് കരയോഗ യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം. ബൈജു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ജി. ജീവ കുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ ഭരണസമതി അംഗങ്ങളായ കല്ലട വിജയൻ, തച്ചേഴത്ത് വേണുഗോപാൽ, പ്രൊഫ. ജി. തുളസീധരൻ പിള്ള, പി.ആർ. ശശിധരൻ നായർ, ഓമനക്കുട്ടൻ പിള്ള, സുരേഷ് കുമാർ, അഡ്വ. വേണു ജെ.പിള്ള, കരയോഗം ഭാരവാഹികളായ രഘുനാഥൻ പിള്ള, രാധാകൃഷ്ണൻ പിള്ള, ഗോപീകൃഷ്ണൻ, മഹേഷ് കുമാർ, ഉണ്ണിക്കൃഷ്ണ പിള്ള, മോഹനൻ പിള്ള, ദിലീപ് കുമാർ,സുരേഷ് കുമാർ, കൃഷ്ണ പിള്ള, ജയകുമാർ, അനിൽകുമാർ, ബിന്ദു ഹരികുമാർ എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി ചന്ദ്രശേഖരപിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് ഗോപകുമാർ നന്ദിയും പറഞ്ഞു.