ആലപ്പാട്: പഞ്ചായത്ത് വഴിയുള്ള വികസനപ്രവർത്തനങ്ങൾ നിലച്ചെന്നും ത്രിതല പഞ്ചായത്ത് സംവിധാനം ഇടത് സർക്കാർ തകർത്തെന്നും സി.ആർ.മഹേഷ് എം എൽ.എ അഭിപ്രായപ്പെട്ടു. മഹിളാ കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മഹിളാ കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിനും സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മീരാസജി അദ്ധ്യക്ഷനായി. കെ.പി.സി.സി വ്യക്താവ് അനിൽ ബോസ് ക്ലാസ് നയിച്ചു. സംസ്ഥാന സെക്രട്ടറി ജയലക്ഷ്മി ദത്തൻ സംഘടനാ പരിപാടി വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.ഫേബാ സുദർശനൻ, ആർ. രാജശേഖരൻ, ബി.എസ്.വിനോദ്, കെ.ജി.രവി, യു.വാഹിദ, മാരിയത്ത്, സുനിത സലിം കുമാർ ,ബിനി അനിൽ, ബി.സെവന്തി കുമാരി, സുജാ ഷിബു, നീലികുളം സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു.