കൊല്ലം: കായിക താരങ്ങളായ വൃക്ക രോഗികൾക്കും കുടുംബാംഗങ്ങൾക്കും സ്നേഹ സാന്ത്വനവുമായി കൊയിലോൺ ഫുട്ബോൾ അക്കാദമിയും ജോയ് ആലുക്കാസ് ഫൗണ്ടേഷനും കൈകോർക്കുന്നു. ഡയാലിസിസ് ചെയ്യുന്നതിനുള്ള ഡയലൈസറും ട്യൂബും അടങ്ങിയ കിറ്റ് സൗജന്യമായി സ്നേഹ സ്പർശം പദ്ധതി വഴി വിതരണം ചെയ്യും. ഒക്ടോബർ 20ന് ക്വയിലോൺ ഫുട്ബോൾ അക്കാഡമിയുടെ രണ്ടാമത് വാർഷികാഘോഷ ചടങ്ങുകളിലാണ് കിറ്റ് വിതരണം. അന്വേഷണത്തിന്: സ്നേഹ സ്പർശം കോഓർഡിനേറ്റർ ഷിബു റാവുത്തർ (ഫോൺ: 9074124307), ക്യു.എഫ്.എ ചെയർമാൻ സിയാദ് ലത്തീഫ് (ഫോൺ: 7418396971), ക്യു.എഫ്.എ ജനറൽ സെക്രട്ടറി എം.ആർ. മനോജ്‌ ബോസ് (ഫോൺ: 7034301453)