കൊല്ലം: റേഷൻ കാർഡ് ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി അപ്ഡേഷൻ നടത്തുന്നതിന്റെ ഭാഗമായി എ.എ.വൈ, പി.എച്ച്.എച്ച് (ചുവപ്പ്, മഞ്ഞ) കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും ഇ-പോസ് മെഷീൻ വഴി ആധാർ അപ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ എസ്.ഒ. ബിന്ദു അറിയിച്ചു. 25 മുതൽ ഒക്ടോബർ ഒന്നു വരെ റേഷൻകടകളിലും ഇതിന് സൗകര്യം ഒരുക്കും. ഗുണഭോക്താക്കൾ ആധാർ, റേഷൻകാർഡ് എന്നിവ റേഷൻ കടയിൽ ഹാജരാക്കണം. കിടപ്പു രോഗികൾ, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക് ഉദ്യോഗസ്ഥർ അവരുടെ താമസസ്ഥലങ്ങളിലെത്തി ആധാർ അപ്ഡേഷൻ നടത്തുമെന്ന് അധികൃതർ അറിയിച്ചു.