ramacha

പുനലൂർ: പുനലൂർ നഗരസഭ മുൻ ചെയർമാനും സി.പി.ഐയുടെ മുതിർന്ന നേതാവുമായ മണിയാർ കൃഷ്ണവിലാസത്തിൽ കെ. രാമചന്ദ്രൻ പിള്ള (86) നിര്യാതനായി. ഭൗതിക ദേഹം ഇന്നലെ രാവിലെ 10ന് പുനലൂർ നഗരസഭ കാര്യാലയത്തിലും തുടർന്ന് സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി അഷ്ടമംഗലത്തെ വീട്ടിലെത്തിച്ച് സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ശ്രീകുമാരി, ശ്രീദേവി, പത്മകുമാർ. മരുമക്കൾ: സതീഷ്, സുദർശനൻ, കവിത. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത, വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷണൻ, മുൻ മന്ത്രി കെ.രാജ, സി.പി.ഐ ജില്ല എക്സിക്യുട്ടീവ് അംഗങ്ങളായ സി. അജയപ്രദാസ്, എം.സലിം, വിവിധ കക്ഷിനേതാക്കളായ ജോർജ്ജ് മാത്യു, ജി.ജയപ്രകാശ്, എസ്.ബിജു, വി.പി. ഉണ്ണിക്കൃഷ്ണൻ, സി.വിജയകുമാർ, രഞ്ജിത്ത് പരവട്ടം, കെ. രാധാകൃഷ്ണൻ, എ. രാജഗോപാൽ, കെ. രാജശേഖരൻ തുടങ്ങിയ നിരവധി നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു.