photo
അഞ്ചലിൽ നടന്ന സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനം മുൻ മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യുന്നു. എസ്. ജയമോഹൻ, ഡോ.കെ.വി .തോമസ് കുട്ടി, അഡ്വ. അഞ്ചൽ സോമൻ തുടങ്ങിയവർ സമീപം


അഞ്ചൽ: സി.പി. എം അഞ്ചൽ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ അഞ്ചലിൽ സീതാറാം യെച്ചൂരി അനുസ്മരണയോഗം സംഘടിപ്പിച്ചു. മുൻ മന്ത്രി കെ.രാജു അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.ജയമോഹൻ,അഞ്ചൽ സെന്റ് ജോസഫ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി.തോമസ് കുട്ടി , സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ , കോൺഗ്രസ് നേതാവ് അഞ്ചൽ സോമൻ , സി.പി.എം ജില്ലാ കമ്മറ്റി അംഗങ്ങൾ,കെ.ബാബു പണിക്കർ ,സുജാചന്ദ്രബാബു ജില്ലാപഞ്ചായത്തംഗം സി.അംബിക കുമാരി , ഫസിൽ അൽ അമാൻ, ആയൂർ ബിജു, വി.എസ്.സതീഷ് ,രഞ്ജു സുരേഷ് ,ജി.പ്രമോദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.