കൊാല്ലം: കോയിവിള അയ്യൻ കോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സിയും പി.ടി.എയും ചേർന്ന് സമർപ്പിച്ച 'എന്റെ ഗുരുനാഥൻ' എന്ന പേരിലുള്ള ഗാന്ധിജിയുടെ പൂർണകായ പ്രതിമ എൻ.കെ. പ്രേമചന്ദ്രൻ എം.പി അനാച്ഛാദനം ചെയ്തു. തുടർന്ന് മികവ് 2024 എന്ന പേരിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്തംഗം സോമൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് വിമൽ രാജ്, പഞ്ചായത്ത് അംഗം ഫാത്തിമാ കുഞ്ഞ്, തെക്കുംഭാഗം ഇൻസ്പെക്ടർ ശ്രീകുമാർ, പ്രിൻസിപ്പൽ പ്യാരിനന്ദിനി, ഹെഡ്മിസ്ട്രസ് ജയശ്രീ, ഷാജഹാൻ, എസ്.പി.സി ഡി.ഐ ഹരി, അദ്ധ്യാപകരായ എമേഴ്സൺ, ഷാജഹാൻ, സ്മിത എസ്.നായർ, പ്രേമ പിള്ള, സുജനി, നിഷാദ്, സമദ്, ഷാജി എന്നിവർ സംസാരിച്ചു.