കൊല്ലം: ശാരദാമഠത്തിലെ നവരാത്രി മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഭാരവാഹികൾ, വനിതാസംഘം, യൂത്ത് മൂവ്മെന്റ്, എംപ്ലോയീസ് കൗൺസിൽ, എംപ്ലോയീസ് ഫോറം, പെൻഷണേഴ്സ് കൗൺസിൽ, സൈബർ സേന, മറ്റ് പോഷക സംഘടനകൾ എന്നിവയുടെ യൂണിയൻതല ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശാഖായോഗം ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ശാരദാമഠം ഉപദേശക സമിതി അംഗങ്ങൾ, എല്ലാ ശാഖകളിലെയും ഭാരവാഹികൾ എന്നിവരുടെ യോഗം ഇന്ന് വൈകിട്ട് 4ന് ശ്രീനാരായണ വനിത കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി. ജയദേവൻ ഉദ്ഘാടനം ചെയ്യും. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എ.ഡി. രമേഷ്, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.