al
കൂത്തമ്പലത്തിന് പുറത്ത് ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാർഷികാഘോഷം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ:കൂത്തമ്പലത്തിന് പുറത്ത് ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാർഷികാഘോഷവും പൈങ്കുളം രാമചാക്യാർ അനുസ്മരണ സെമിനാറും ചെറുപൊയ്ക തെക്കേക്കര മുടപ്പിലാപ്പിള്ളി മഠത്തിന് സമീപത്തെ ശ്രീനാരായണപുരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പൈങ്കുളം രാമചാക്യാർ കലാപീഠ പ്രസിഡന്റ് ഡോ.സി.എം നീലകണ്ഠൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ജെ. രാമാനുജൻ, എൻ.എൻ.ഭട്ടതിരി, സന്തോഷ് കുമാർ ഭട്ടതിരി എന്നിവർ സംസാരിച്ചു. തുടർന്ന് പൈങ്കുളം രാമച്ചാക്യാരും കൂടിയാട്ടത്തിന്റെ പുതിയ മുഖവും എന്ന വിഷയത്തിൽ സെമിനാർ നടന്നു. സാംസാരിക സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.സ്മൃതി ഫലകം അനാച്ഛാദനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. പി.സി.വിഷ്ണുനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ മുഖ്യാതിഥിയായി.വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത്, സംഘാടക സമിതി ചെയർമാർ പി.ഗോപി നാഥൻപിള്ള ,എൻ.പ്രദീപ്, എസ്‌.കൃഷ്ണനുണ്ണിത്താൻ, രവിന്ദ്രൻ എന്നിവർ സംസാരിച്ചു.