കൊല്ലം: സ്വച്ഛതാ ഹി സേവ ദേശീയ ക്യാമ്പയിനിന്റെ ഭാഗമായി ആശ്രാമം മൈതാനവും പരിസരവും ശുചീകരിച്ച് പൊലീസും എൻ.എസ്.എസ് വോളണ്ടിയർമാരും. എൻ.എസ്.എസ് പത്തനംതിട്ട, കൊല്ലം റീജിയൺ ആഭിമുഖ്യത്തിൽ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റിയുമായി സഹകരിച്ചാണ് പരിപാടി നടന്നത്.
കേരള പൊലീസ് ഓഫീസേഴ്സ് അസോ. കൊല്ലം സിറ്റി പ്രസിഡന്റും ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുമായ എൽ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. പവിത്ര മുഖ്യപ്രഭാഷണം നടത്തി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജിജു സി.നായർ, എസ്.ഐമാരായ ഡി. ശ്രീകുമാർ, മനു, അഡ്വ. സന്തോഷ്, സാമൂഹ്യപ്രവർത്തകരായ മുബീന, ആർ. പത്മജൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രതീഷ്, ഡോ. വരുൺ തുടങ്ങിയവർ സംസാരിച്ചു.
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ കോളേജുകളിൽ നിന്നായി 250 ഓളം എൻ.എസ്.എസ് വോളണ്ടിയർമാരും പൊലീസ് ഉദ്യോഗസ്ഥരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. ശേഖരിച്ച അജൈവ മാലിന്യങ്ങൾ കൊല്ലം കോർപ്പറേഷൻ ഹരിത കർമ്മ സേനയ്ക്ക് കൈമാറി.